1967-ലെ ലോക്‌സഭ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നഫിസത്ത് ബീവിക്ക് വേണ്ടി അറബിമലയാളത്തില്‍ അച്ചടിച്ച നോട്ടീസ്. സ്ത്രീകളെ അഭിസംബോധന ചെയ്യുന്ന നോട്ടീസ് തയ്യാറാക്കിയത് പാണക്കാട് കുടുംബത്തിലെയും മറ്റും ബീവിമാരാണ്. ഏറനാട്ടിലെയും മലബാറിലെയും പ്രമുഖ കുടുംബങ്ങളിലെ സ്ത്രീകള്‍ അതില്‍ ഒപ്പുവെച്ചിട്ടുമുണ്ട്.
ഉന്നത വിദ്യാഭ്യാസവും പൊതുരംഗ പരിചയവുമുള്ള നഫീസത്ത് ബീവിയാണ് മത്സരത്തില്‍ യോഗ്യയെന്നും കുറിച്ചിരിക്കുന്നു. സ്ത്രീകളടക്കം പ്രചാരണത്തിന് ഇറങ്ങിയെങ്കിലും എതിര്‍ സ്ഥാനാര്‍ഥി മുഹമ്മദ് ഇസ്മാഈല്‍ എന്നിവര്‍ ലക്ഷത്തിലധികം വോട്ടിന് ജയിക്കുകയായിരുന്നു.