മാപ്പിളമാര്‍ മതം പഠിച്ചിരുന്നത് മതപ്രഭാഷണങ്ങളിലൂടെയായിരുന്നു. നാല്പതും അമ്പതും ദിനങ്ങള്‍ നീണ്ട വഅള് പരമ്പരകളില്‍ വിശ്വാസിയുടെ ജീവിതത്തിലെ മുഴുവന്‍ വിഷയങ്ങളും ചര്‍ച്ചചെയ്യുകയും അതിന്റെ കര്‍മ്മശാസ്ത്രമാനങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്യുമായിരുന്നു.
കോഴിച്ചെന പള്ളി റിപ്പേര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 1959 മാര്‍ച്ച് 15ന് ആരംഭം കുറിക്കുന്ന വഅള് പരമ്പരയുടെ നോട്ടീസ്. സി.കുഞ്ഞാലന്‍ മുസ്്‌ലിയാര്‍, എം.കെ.തങ്ങള്‍, പി.ടി.എം. മുഹമ്മദ് ബഷീര്‍, പി.കെ. മുഹമ്മദ് മുസ്ല്യാര്‍ എന്നിവരാണ് പ്രഭാഷകര്‍.