പുതിയങ്ങാടി: ബി.എം.എച്ച്.ഇ സ്കൂളില്‍ ചേര്‍ന്ന പൊതുയോഗത്തില്‍വെച്ച് സ്ഥലത്തെ ദര്‍സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ചിട്ടുള്ള മദ്റസയുടെ ഉദ്ഘാടനകര്‍മ്മം ഖുത്തുബി മുസ്്ലിയാര്‍ നിര്‍വ്വഹിക്കുകയും, ഇസ്സത്തുല്‍ ഇസ്്ലാം മദ്റസ എന്ന് നാമകരണം ചെയ്യപ്പെടുകയും ചെയ്തു.