സന്ധ്യയോടുത്ത സമയത്ത് ബസ്സില്‍ യാത്ര ചെയ്യുന്ന മതവിദ്യാര്‍ത്ഥിയുടെ ചിത്രം. മതം പഠിക്കാനായി വ്യത്യസ്‌ത ദര്‍സുകളിലേക്കും അറബിക്ക് കോളേജുകളിലേക്കും യാത്രചെയ്യുന്ന മുതഅല്ലിമുകളുടെ കാഴ്‌ച്ച മലബാറിന്റെ സ്വാഭാവികതയാണ്. തലപ്പാവും വെള്ള വസ്ത്രവുമായിരുന്നു അധിക പള്ളികളിലേയും യൂണിഫോം.