മാപ്പിളപ്പാട്ടും ഒപ്പനയും മനോഹരമായ മാപ്പിളാവിഷ്‌കാരങ്ങളാണ്. മാപ്പിളപ്പാട്ടിന് മാപ്പിളയോളം പഴക്കമുണ്ട്. ഒപ്പനയാവട്ടെ, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാതിയില്‍ കല്ല്യാണപ്പാട്ട് എന്ന പേരില്‍ അരങ്ങേറിയതും. മാപ്പിളപ്പാട്ടിലെ ഒരു ഇശല്‍ മാത്രമാണ് ഒപ്പന. അതായത്, ആദിമ ഘട്ടത്തില്‍ ശ്രാവ്യമായിരിക്കുകയും, പിന്നീട് ദൃശ്യവത്കരിക്കപ്പെടുകയും ചെയ്ത കലയാണത്.
മലബാറിന്റെ ആഘോഷ വേദികളിലെല്ലാം ഒപ്പനയും മാപ്പിളപ്പാട്ടും നിറഞ്ഞ്‌നിന്നു. നഗരങ്ങളിലെല്ലാം പ്രൊഫഷനല്‍ ബാന്‍ഡുകള്‍ പ്രവര്‍ത്തിച്ചിരുന്നു. കോഴിക്കോട് കേന്ദ്രീകരിച്ച് വി.എം കുട്ടിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ബാന്‍ഡിന്റെ പരസ്യമാണ് ചിത്രത്തിലുള്ളത്.