വാരിയന്‍ കുന്നന്‍ സ്ഥാപിച്ച വ്യവസ്ഥാപിത സ്വതന്ത്ര രാജ്യമായിരുന്നു മലയാള രാജ്യം. സ്വദേശികളുടെയും ഭരണീയരുടെയും അഭിവൃദ്ധിക്കായി നിലവില്‍വന്ന പ്രദേശം. ബ്രിട്ടീഷ് വിരുദ്ധതയും ദേശസ്‌നേഹവും ഈ നാടിന്റെ നിയമനിര്‍മ്മാണത്തില്‍ കാര്യമായ പങ്കുവഹിച്ച രണ്ട് ഘടകങ്ങളായിരുന്നു. പ്രസ്ഥുത ദേശത്ത് വാരിയന്‍കുന്നന്‍ രൂപപ്പെടുത്തിയ രണ്ട് നിയമങ്ങളാണ് ചിത്രത്തിലുള്ളത്. കുന്നുമ്മല്‍ ചോയിവക്കലിന്റെ മേല്‍നോട്ടത്തിനായി ഏല്‍പ്പിച്ചുകൊടുത്ത വസ്തുവകകള്‍ അദ്ദേഹത്തിന്റെ സമ്മതമില്ലാതെ കൈകാര്യം ചെയ്യരുതെന്നാണ് കുറിപ്പില്‍.