തക്ബീറത്തില്‍ ഇഹ്റാം. അതവാ, നിസ്‌കാരത്തില്‍ കൈകള്‍ ചേര്‍ത്തുപിടിക്കുന്ന പ്രക്രിയ. കോര്‍ത്തുപിടിച്ച കൈകള്‍ ശരീരത്തില്‍ വെക്കുന്നിടം നോക്കി വ്യക്തിയുടെ സംഘടനയെ കണ്ടെത്താനാകും. നെഞ്ചിനും, പൊക്കിളിനും ഇടയിലാണെങ്കില്‍ സുന്നി. നെഞ്ചിന് മുകളിലാണെങ്കില്‍ മുജാഹിദ്. പൊക്കിളിന് താഴെയാണെങ്കില്‍ തബ്‌ലീഗ്. മാപ്പിളമാരുടെ വൈചാത്യ സൗന്ദര്യം.