കൊടിഞ്ഞി പഴയ ജുമുഅത്ത് പള്ളി പുനര്‍ നിര്‍മ്മാണത്തിന് മുമ്പായി സ്ത്രീകള്‍ക്കും പ്രവേശനം സൗകര്യപ്പെടുത്തിയിരിക്കുകയാണ് ഭരണസമിതി. മഹല്ലിലെ സ്ത്രീകളെ ആറ് ബാച്ചുകളാക്കി തിരിച്ച് വ്യത്യസ്ത ദിവസങ്ങളിലാണ് ഈ പ്രവേശനം ക്രമീകരിച്ചിരുന്നത്. പഴയപള്ളിയുടെ ഉള്‍ഭാഗം സ്ത്രീകളെ കൂടി കാണിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ ഉദ്യമം.