മലബാറിലെ മുസ്ലിംകളിൽ നിന്നുള്ള അഞ്ചാമത്തെ ബിരുദധാരിയും, രണ്ടാമത്തെ അഭിഭാഷകനുമായിരുന്നു ബി പോക്കർ സാഹിബ്. 1915 ൽ മദിരാശി ലോ കോളേജിൽ നിന്ന് നിയമ ബിരുദം നേടി. 1917 മുതൽ മദിരാശി ഹൈക്കോടതിയിൽ അഭിഭാഷക വൃത്തി ആരംഭിച്ചു. 1919 ൽ മോണ്ടെഗൂ പ്രഭുവിന് മുന്നിൽ മുസ്ലിംകൾക്ക് പ്രത്യേക മണ്ഡലങ്ങൾ അനുവദിക്കണം എന്നാ നിവേദനവുമായി അദ്ദേഹം ദേശീയ രാഷ്ട്രീയത്തിൽ കടന്നു വന്നു. ഖിലാഫത്ത് പ്രസ്ഥാനം ആവിര്ഭവിച്ചപ്പോൾ അതിന്റെ പ്രയോക്തക്ക്ളിൽ മുന്പന്തിയിലും പോക്കർ സാഹിബു ഉണ്ടായിരുന്നു. 1921 ലെ മലബാർ കലാപ കാലത്ത് ദുരിതമനുഭവിക്കുന്നവരുടെ രക്ഷക്കായി അദ്ദേഹം സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. അതോടെ പൊതു രംഗത്ത് ശ്രദ്ധേയനായി. മലബാർ ലഹളയിൽ ദുരിതമനുഭവിക്കുന്നവർക്കായി മദിരാശിയിൽ “മാപ്പിള അമിലിയറേഷൻ കമ്മിറ്റി”രൂപീകരിച്ചു.ഗവർണ്മെന്റിന്റെ വിലക്കുകൾ അവഗണിച്ചും രണ്ടു ലക്ഷത്തിലധികം രൂപ പിരിച്ചെടുത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തി. സാഹിബിനെ കുറിച്ചുള്ള അനുശോചന പതിപ്പ്.