കേരളക്കരയില്‍ പ്രസിദ്ധമായ ത്വരീഖത്താണ് കണ്ണ്യാലത്വരീഖത്ത്. കണ്ണ്യാല മൗല എന്ന പേരില്‍ വിശ്രുതനായ അബ്ദുല്ല ഹാജിയാണ് അതിന്റെ ആചാര്യന്‍. പാടത്തകായില്‍ മുഹമ്മദ് സ്വാലിഹ് മൗലയുടെ ഖലീഫയായിരുന്നു അദ്ദേഹം. എ.പി. വിഭാഗം സുന്നികള്‍ പ്രസ്തുത ത്വരീഖത്തിനെതിരെയും ശൈഖിനെതിരെയും കുപ്രചരണം നടത്തിയിരുന്നു. എന്നാല്‍, ശൈഖിന്റെ മുരീദായിരുന്ന മൂര്യാട് ഉസ്താദിന്റെ അനുസ്മരണം സംഘടിപ്പിക്കുന്നതിലെയും അദ്ദേഹത്തെ ശൈഖുന എന്ന മേല്‍വിലാസത്തില്‍ അഭിസംബോധന ചെയ്യുന്നതിലെയും വിരോധാഭാസം തുറന്ന്കാണിക്കുകയാണ് ഈ കുറിപ്പ്. നബീല്‍ മന്നലംകുന്നിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചിത്രത്തില്‍ വായിക്കാം.