വീട്ടുജോലിക്കിടെ മീന്‍ മുറിക്കുന്ന മാപ്പിള സ്ത്രീയുടെ ചിത്രം. വെള്ള തുണിയും, പച്ച പെങ്കുപ്പായവും, തട്ടവുമാണ് അവര്‍ ധരിച്ചിരിക്കുന്നത്. വൃദ്ധരായ മാപ്പിള സ്ത്രീകള്‍ പൊതുവെ പ്രത്യേകം തൈപ്പിക്കുന്ന പെങ്കുപ്പായങ്ങളാണ് ധരിച്ചിരുന്നത്. മാത്രമല്ല, അവരുടെ ശിരോവസ്ത്രധാരണ രീതി ചിത്രത്തില്‍ കാണുന്നത് പോലെ വളരെ വ്യത്യസ്തവുമായിരുന്നു.