മാപ്പിളമാരുടെ പ്രധാന മത ആഘോഷമാണ് മീലാദ്. പ്രസ്തുത ദിനത്തില്‍ ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് ലീവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയുടെ മറുപടി. നേരത്തെ അനുവദിക്കപ്പെട്ട ഒമ്പത് ഒഴിവുദിനങ്ങളില്‍ ഒന്ന് പ്രവര്‍ത്തിദിനമായി പ്രഖ്യാപിക്കുന്നതോടൊപ്പം മീലാദ് ദിവസത്തിലെ ഒഴിവ് അനുവദിക്കണമെന്ന ആക്ടിങ് സെക്രട്ടറി ലേണല്‍ ഡാവിഡ്സന്റെ മറുപടിയും കാണാം.