ലീഗ് നേതാവായിരുന്ന എം.പി.എ അസ്സന്‍കുട്ടി കുരിക്കളുടെ വോട്ടഭ്യാര്‍ത്ഥന നോട്ടീസ്. മദിരാശി ലജിസ്ലേറ്റീവ് അസംബ്ലി മെമ്പറായിരുന്ന ജനാബ് കൊയപ്പത്തൊടി അഹമ്മദ് കുട്ടിഹാജിയുടെ നിര്യാണത്തെ തുടര്‍ന്ന് മലപ്പുറം ഡിവിഷന്‍ മുസ്ലിം നിയോജക മണ്ഡലത്തില്‍ 1950 ഒക്ടോബര്‍ 28ന് നടക്കാനിരിക്കുന്ന ഉപതെരെഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന തന്നെ വിജയിപ്പിക്കണമെന്നാണ് കത്തിലുള്ളത്. സംബോധകന്റെ വോട്ടര്‍ നമ്പറും, പോളിംഗ് സ്‌റ്റേഷനും എഴുതിച്ചേര്‍ത്തിയിട്ടുള്ളത് വളരെ കൗതകരമായിരിക്കുന്നു.