സി.എച്ച് മുഹമ്മദ് കോയയെ കുറിച്ച് വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയ കുറിപ്പ്.
ശ്രീ സി.എച്ച് മുഹമ്മദ് കോയ ഒരു നല്ല മനുഷ്യനായിരുന്നു. അദ്ദേഹം എല്ലാവരുടെയും സുഹൃത്തായിരുന്നു. ഹിന്ദുക്കള്‍ക്കും കൃസ്ത്യാനികള്‍ക്കും മുസ്്ലിമീങ്ങള്ക്കും അദ്ദേഹം ഒരു പോലെ സഹായിയാരുന്നു. ഇത് എനിക്ക് നേരിട്ടറിയാവുന്നതാണ്. മുപ്പതുനാല്‍പ്പതു കൊല്ലത്തെ സ്നേഹബന്ധം അദ്ദേഹവുമായി എനിക്കുണ്ട്. അദ്ദേഹം വിശ്രമമില്ലാതെ സുന്ദരമായ ഒരു കൊടുങ്കാറ്റായി ജീവിച്ചു. ആ കൊടുങ്കാറ്റ് എന്നെന്നേക്കുമായി നിലച്ചു. അദ്ദേഹത്തിന്റെ ആത്മാവിന് കരുണാമയനായ അല്ലാഹ് നിത്യശാന്തി നല്കട്ടെ. മംഗളം.
