ആണ്‍കുട്ടികളുടെ സുന്നത്ത് കല്ല്യാണം വലിയ ആരവങ്ങളോടെയാണ് നടത്തിയിരുന്നത്. നാട്ടുകാര്‍ക്ക് ഭക്ഷണം വിളമ്പിയും, കുട്ടിയെ പുതു വസ്ത്രങ്ങള്‍ ധരിപ്പിച്ചും, നോട്ടുമാല അണിയിപ്പിച്ചും ഒരു ലഘു കല്ല്യാണത്തിന്റെ പ്രതീതി അവിടെ സൃഷ്ടിച്ചിരുന്നു. ദരിദ്രരായ കുട്ടികളുടെ സുന്നത്ത് കല്ല്യാണങ്ങള്‍ സംഘടനകള്‍ ഏറ്റെടുത്ത് വളരെ ഭംഗിയായി നിര്‍വ്വഹിച്ചുകൊടുക്കുന്ന ചരിത്രവും മലബാറിനുണ്ട്. പള്ളിക്കരശാഖാ മുസ്്‌ലിംലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 100 ദരിദ്രകുട്ടികളുടെ സുന്നത്ത് കല്ല്യാണ നടത്തുന്നതിന്റെ പേപ്പര്‍ കട്ടിങാണ് ചിത്രത്തിലുള്ളത്.