മർഹൂം അൽഹാജ് : സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ അവസാനമായി ഹജ്ജിനു പോയ സമയം മരിക്കുന്നതിന്റെ ഒരാഴ്ച മുമ്പ് ടൈപ്പ്-റെക്കോർഡർ വാങ്ങുകയും ആതിന്റെ കൂടെ മഹാനവറുകൾക്കു ഒരു കാസറ്റ് ലഭിക്കുകയും ചെയ്‌തിരുന്നു. അദ്ദേഹം അതിൽ പരിശുദ്ധ ഖുർആനിലെ 66 അദ്ധ്യായത്തിലെ 6 മത്തെ സൂക്തം ഓതുകയും ചെയ്തു, പ്രസ്തുത ആയത്താണ് ഇതിൽ അറ്റാച് ചെയ്തിട്ടുള്ളത്. തങ്ങളുടെ മരണ ശേഷം തങ്ങളുടെ ഭാര്യ സഹോദരൻ അബൂബക്കർ ബാഫഖി നാട്ടിലേക്ക് കൊണ്ടുവരികയും അവരുടെ കുടുംബത്തിന് കൈമാറുകയും ചെയ്തു.