ഇ.എസ്.എം ഹനീഫ ഹാജി സാഹിബ്. പാലക്കാട് മുസ്‌്‌ലിം ലീഗ് ചരിത്രത്തിലെ അനിഷേധ്യ നാമം. വിപ്ലവ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചതിന് ശേഷം മുസ്‌്‌ലിംലീഗിലേക്ക് എത്തിച്ചേരുകയായിരുന്നു അദ്ദേഹം. 1946ല്‍ മുസ്‌്‌ലിം ലീഗ് നടത്തിയവിമോചന ദിനത്തോടനുബന്ധിച്ച് പാലക്കാട് നടന്ന റാലിക്ക്‌നേതൃത്വം നല്‍കിയായിരുന്നു പ്രഥമ രംഗപ്രവേശനം. 1952ല്‍ നടന്ന പ്രഥമ മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ കുറ്റിച്ചിറയില്‍ സി.എച്ചിനും കണ്ണൂരിൽ ഒ.കെ സാഹിബിനുമൊപ്പം പാലക്കാട് ശ്രദ്ധേയ മത്സരം കാഴ്‌ച്ച വെച്ച് വിജയിച്ചമൂന്നാമന്‍. 1957ലെ നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഗുരുവായൂരില്‍ നിന്നും മത്സരിച്ചു. 1956ല്‍ രൂപീകൃതമായ സ്വതന്ത്ര തൊഴിലാളി യൂനിയന്റെ അമരക്കാരനായിരുന്നു അദ്ദേഹം. തൊഴിലാളി വര്‍ഗത്തിനൊപ്പം പ്രവര്‍ത്തിച്ച് പാര്‍ട്ടിയെ പ്രചരിപ്പിക്കുന്നതില്‍ അതീവ ശ്രദ്ധപുലര്‍ത്തിയിരുന്നു.